Crime

മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിട്ടും മരിച്ചില്ല; ഒടുവിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ കൊടുത്ത് കൊന്നത്. പ്രകാശ് ​ഗവാണ്ടെ എന്നയാളാണ് ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്.

കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. ഇതിനായി വാടക കൊലയാളിക്ക് ഒരു ലക്ഷം രൂപയും നൽകി. മാർച്ച് രണ്ടിനായിരുന്നു സംഭവം. സ്കൂട്ടറിൽ പോയ യുവതിയെ ഒരു വെളുത്ത ടാറ്റ ഇൻട്രാ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൃഷാലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കാറിൻ്റെ ഉടമയെ തേടിയുള്ള പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top