രാജസ്ഥാനില്‍ പാന്‍മസാലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനു കുത്തേറ്റു. രണ്ടു യുവാക്കള്‍ തമ്മില്‍ പാന്‍മസാല കൈമാറ്റം ചെയ്യുന്നതിനിടെ കത്തില്‍ക്കുത്തില്‍ അവസാനിക്കുകയായിരുന്നു. ബില്‍വാരയിലെ ദാദബരി മേഖലയിലാണ് സംഭവം.

കോലി മൊഹല്ലനിവാസിയായ സോണല്‍ കോലിക്കാണ് കുത്തേറ്റത്. പാന്‍മസാല കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടായതോടെ പ്രതി വീട്ടിലേക്ക് പോയി വാളുമായി തിരിച്ചുവന്ന് സോണലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആക്രമണശ്രമം സോണല്‍ പ്രതിരോധിച്ചതോടെ പ്രതി കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.