കോട്ടയം ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട. 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചങ്ങനാശേരി സ്വദേശി സ്വദേശി ഗോഡൗൺ ഉടമ മുഹമ്മദ് സമീർ ഖാൻ, ശരൺ , ഹരീഷ് , മാനന്തവാടി സ്വദേശി രാജേഷ് എന്നിവരെ അറസ്‌റ്റ് ചെയ്തു. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്

പുകയില ഉത്പന്നങ്ങൾ കടത്താനുപയോഗിച്ച വാനും കസ്റ്റഡിയിലെടുത്തു. വാഹന ഉടമ വയനാട് തിരുവനം സ്വദേശി ബാബുവിനെതിരെയും അന്വേഷണ സംഘം കേസെടുത്തു.
ചങ്ങനാശേരി റെയിൽവേ അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.