ബെംഗളൂരു: കർണാടകയിലെ ഗോവിന്ദപുരയിൽ കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി സഹോദരന്മാർക്കിടയിലുണ്ടായ തർക്കം കലാശിച്ചത് ദുരന്തത്തിൽ. തർക്കത്തിന് പിന്നാലെ ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നു. സാരമായി പൊള്ളലേറ്റ മുനിരാജ് ഹോസ്‌കോട്ടെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ എട്ട് വർഷമായി ചിട്ടി ബിസിനസ് നടത്തി വരുന്ന മുനിരാജിന് അടുത്തിടെ അതിൽ നഷ്ടം വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആളുകൾ പണം ചോദിച്ച് സമീപിക്കാൻ തുടങ്ങി. ഇതിനെ മറികടക്കാൻ കുടുംബ സ്വത്ത് വിൽക്കണമെന്ന് ജ്യേഷ്ഠനായ രാമകൃഷ്ണയെ മുനിരാജ് അറിയിച്ചു. എന്നാൽ മുനിരാജിന്റൈ ആവശ്യം അംഗീകരിക്കാൻ രാമകൃഷ്ണ തയ്യാറായില്ല. ഇതോടെ ഇരുവരും വാക്കേറ്റത്തിലായി.