തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്. സംഭവത്തിൽ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി.

ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു.
പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ശങ്കർ രണ്ട് കാറുകൾ പൂർണമായി കത്തിച്ചിരുന്നു.

സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലേക്കും വീടിന്‍റെ ഉള്ളിലേക്കും പടർന്ന തീ പൊലീസും ഫയർഫോഴ്സും ചേർന്നാണ് അണച്ചത്.