സിപിഎം കോഴിഫാം എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ എസ്എഫ്ഐ കഴിഞ്ഞ ദിവസം പോസ്റ്റർ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചത്.
പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ കെയ്യേറ്റമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
