Kerala

ഷാഫി പറമ്പിലിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു; പരാതി നല്‍കിയവരുടെ ഉദ്ദേശം വേറെ; സിപിഎം ജില്ലാ സെക്രട്ടറി

ഷാഫി പറമ്പിലിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചത്.

അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കോണ്‍ഗ്രസും ഷാഫിയും ഇത് ഓര്‍ക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.

തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ ഉദ്ദേശം വേറെയാണ്. ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും അത്.

വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല. വ്യക്തതയുള്ള കാര്യങ്ങളെ പറയൂ എന്നും സുരേഷ് ബാബു വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top