തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തോല്‍വിക്ക് കാരണം ബിജെപി ഉയര്‍ത്തിയ വെല്ലുവിളി തിരിച്ചറിയാന്‍ കഴിയാതിരുന്നതാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. രാഷ്ട്രീയ- സംഘടനാ കാരണങ്ങളാലാണ് കനത്ത തോല്‍വി നേരിട്ടതെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ശബരിമല വിവാദമടക്കം തോല്‍വിക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്.

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ പോലും പ്രചാരണ വിഷയമാക്കാനായില്ല. സംഘടനപരമായ വീഴ്ച മൂലമാണ് അത് സംഭവിച്ചത്. ചുമതല നല്‍കിയ പലരും ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഉഴപ്പി നടന്നു. കാരണക്കാരയവര്‍ക്കെതിരെ പാര്‍ട്ടി നടപടി ആലോചനയിലുണ്ടെന്നാണ് വിവരം. അതേസമയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.