തിരുവനന്തപുരം: റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗണ്‍സിലർ ബി. രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.

കൗണ്‍സിലർ സ്ഥാനം രാജിവെപ്പിച്ച ശേഷമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തില്‍ കൗണ്‍സിലർക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി.

ചില പ്രവർത്തനങ്ങള്‍ നടത്തിയെന്ന് പാർട്ടിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു.