പാലക്കാട്: സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയെന്നും ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ശശിക്കെതിരെ റിയാസുദ്ദീൻ ആരോപണം ഉന്നയിച്ചത്.

ജീവനൊടുക്കിയ ആ മനുഷ്യൻ ഇപ്പോൾ പരലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാകുമെന്നും അതേ ഓഫീസിൽ ശശി മാനത്തിന് വില പറഞ്ഞപ്പോൾ കാർക്കിച്ച് തുപ്പി മടങ്ങിയ അതിജീവിതയുടെ ശാപവാക്കുകൾ ഇനിയും തന്നെ പിന്തുടരുമെന്നും കുറിപ്പിൽ ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു.