കണ്ണൂർ: പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം നേതാക്കളുടെ ഭീഷണി.

കയ്യും കാലും കൊത്തിയിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പരാതി നൽകി. പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, പ്രവർത്തകനായ നിഖിൽ കുമാർ എന്നിവരാണ് ഭീഷണി മുഴക്കിയത്.
ജനുവരി 24 നായിരുന്നു സംഭവം. പൊതു സ്ഥലത്തെ കൊടി നീക്കം ചെയ്തതിനാണ് നേതാക്കളുടെ ഭീഷണി. സിപിഐഎം ബോർഡ് അഴിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണമെന്നും ഇല്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് എത്തിയ ഇവർ ഭീഷണി മുഴക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
