Kerala

ഗൃഹ സന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടവുമായി സിപിഎം

കൊച്ചി: കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂര്‍വം കേള്‍ക്കണം. തര്‍ക്കിക്കാന്‍ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പടുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ നല്‍കേണ്ട മറുപടിയുള്‍പ്പെടെയാണ് കുറിപ്പിലുള്ളത്. ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഗൃഹ സന്ദര്‍ശനത്തിന് വിട്ടുകാരെ പരിചയമുള്ളവര്‍ ഉള്‍പ്പെട്ട ചെറിയ സ്‌ക്വാഡുകള്‍ മതിയാകും, വീടിനകത്ത് ഇരുന്ന് സംസാരിക്കാന്‍ ശ്രമിക്കണം. സംയമനം പാലിച്ച് സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂര്‍വം കേട്ട് മറുപടി നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top