കണ്ണൂർ: സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി കെ ശ്രീമതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ.

പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പാർട്ടിയിൽ പ്രായപരിധി നിശ്ചയിച്ചതെന്നും സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

എന്നാൽ ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാനാവില്ലെന്നും കെകെ ശെെലജ കൂട്ടിച്ചേർത്തു.

