Crime

സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ചാലക്കര നാലുതറയിലെ കുനിയില്‍ ഹൗസില്‍ ശരത് , ധര്‍മടം പാളയത്തില്‍ ഹൗസില്‍ ധനരാജ് , ന്യൂമാഹി കുറിച്ചിയില്‍ പുത്തന്‍വീട്ടില്‍ വിഗീഷ്, ചെമ്പ്രയിലെ ആയിനിയാട്ട് മീത്തലില്‍ സി കെ സനീഷ് എന്നിവരെ ന്യൂമാഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പാറാലിലെ തൊട്ടോളില്‍ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസില്‍ സുബിന്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top