Kerala

തൊഴിലാളികളെയും അടിസ്ഥാന വിഭാ​ഗങ്ങളെയും എൽഡിഎഫ് സർക്കാർ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ല; വിമർശിച്ച് സിപിഐ

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർ‌ത്തന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് വിമർശനം.

തൊഴിലാളികളെയും അടിസ്ഥാന ജനവിഭാ​ഗങ്ങളെയും ഇടതുമുന്നണി സർക്കാർ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ലെന്നാണ് വിമർശനം.

എൽഡിഎഫിൻ്റെ ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളികളാണെന്നും തൊഴിലാളി വിഭാ​ഗത്തെ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്.

അടിസ്ഥാന ജനവിഭാഗത്തിൻ്റെ വിഷയങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വിഷയം ​ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top