Kerala

ബിജെപിയെ അനുകൂലിച്ച നിലപാടുകളിൽ ക്രൈസ്തവ സഭകളെ കുറ്റപ്പെടുത്തി ജനയുഗം

കൊച്ചി: ബിജെപിയെ അനുകൂലിച്ച ക്രൈസ്തവ സഭകളുടെ നിലപാടുകളെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാ​ഗതാർഹം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയയിലാണ് കുറ്റപ്പെടുത്തൽ.

ന്യൂനപക്ഷ വേട്ടകൾ കൺമുന്നിൽ കണ്ടിട്ടും ബിജെപിയെ അനുകൂലിക്കാൻ സഭാ അധ്യക്ഷൻമാർക്ക് മടി ഉണ്ടായില്ലെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകൾ അധികാരലബ്ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കിക്കൊണ്ടിരിക്കുന്നത് കൺമുന്നിൽ

കണ്ടിട്ടും പല കാരണങ്ങൾക്കൊണ്ടും അവർക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും നടത്താൻ ക്രിസ്ത്യൻ സാമുദായിക നേതാക്കൾക്കും സഭാധ്യക്ഷന്മാർക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല’ എന്നാണ് ജനയു​ഗം എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top