ഹൈദരാബാദ്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു.

ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.
1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ റെഡ്ഡിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും തെലങ്കാനയിലെ കർഷക കലാപത്തിലും പങ്കെടുത്ത എസ് വെങ്കട്രാമി റെഡ്ഡിയുടെ മകനാണ്.
