മഹാരാഷ്ട്രയിൽ 86 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 959 ആയി.

കഴിഞ്ഞ ദിവസം നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം മരണസംഖ്യ 14 ആയി. 4 മരണങ്ങളിൽ രണ്ടെണ്ണം നാഗ്‌പൂരിൽ നിന്നാണ്.

കോവിഡ് -19 ബാധിച്ച് മരിച്ച 14 പേരിൽ ഭൂരിഭാഗത്തിനും പ്രമേഹം, കാൻസർ , ശ്വാസകോശ രോഗം, തുടങ്ങിയ അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. ആകെ 435 പേരാണ് ഇത് വരെ സുഖം പ്രാപിച്ചത്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. മൊത്തം 509 കേസുകളിൽ മുംബൈയിൽ 26 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

