ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി.

പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരനെയോ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെയോ നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്, ടെലിഫോണ്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്ന് യുവതിയെ വിലക്കികൊണ്ടാണ് ഉത്തരവ്.
