കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോൺഗ്രസിലെ സ്ത്രീ ലമ്പടൻമാർ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ വന്നാൽ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്.

എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ട്. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു.
എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.