Kerala

വോട്ടു പിടിക്കാന്‍ മദ്യ വിതരണം; പരാതിയുമായി കോണ്‍ഗ്രസ്

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ വോട്ടുപിടിക്കാന്‍ മദ്യം വിതരണം ചെയ്തതായി പരാതി.

സിപിഎം പ്രവര്‍ത്തകര്‍ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവര്‍ത്തകരെ മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥാ സൃഷ്ടിച്ചു.

പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top