ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുടെ മരണത്തിൽ ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ കോൺഫിഡന്റ് ഗ്രൂപ്പ്. മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോസ്ഥരെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്ന് അദേഹം ആരോപിച്ചു.

അതേസമയം നേരത്തെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ, ഒരു മുറിയ്ക്കുള്ളിൽ സീൽ ചെയ്ത് വച്ചിരുന്നുവെന്നും അത് പരിശോധിയ്ക്കുക മാത്രമാണ് ചെയ്തതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മൂന്നാഴ്ച മുൻപ് കോൺഫിഡൻഡ് അടക്കമുള്ള നാല് ബിൽഡേഴ്സിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.