തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ച നേതാവെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്.

ലോകത്തുതന്നെ ആദ്യമായി വിഎസിന്റെ കാലത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അത് കേരളത്തിലാണ്. എറണാകുളത്തുവെച്ചുകണ്ട ചെറുപ്പക്കാരോട് ഒരു മണിക്കൂർ നേരമാണ് വിഎസ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് ചോദിച്ചറിഞ്ഞത്.
ഐ ടി നയമുണ്ടാക്കിയപ്പോഴും അന്ന് വിഎസുമായി സംസാരിച്ച പലരുമായിരുന്നു പിന്നിലെന്നും ഐസക് കൂട്ടിച്ചേർത്തു.
