നാഗ്പൂര്‍: മതംമാറ്റം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അത്യന്തം അസ്വസ്ഥത ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജബല്‍പൂരില്‍ കണ്ടതിന് സമാനമായി ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിതെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

‘നാഗ്പൂരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരു മലയാളി ക്രിസ്ത്യന്‍ പുരോഹിതനെയുംകുടുംബത്തെയും സഹായികളെയും അറസ്റ്റ് ചെയ്തത് അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. മുന്‍പ് ജബല്‍പൂരില്‍ കണ്ടതുപോലെ, ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിത്. ഇത്തരം നടപടികള്‍ ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു’, മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.