ചെന്നൈ: തമിഴ്നാട്ടില്‍ കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചു. പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പീഡനത്തിനിരയായത്.

കോയമ്ബത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബൈക്കിലെത്തിയവർ യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. ഈ സമയം പരിക്കേറ്റ യുവാവ് പൊലീസില്‍ വിവരം അറിയിച്ചതാണ് നിർണായകമായത്.

ഒടുവില്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനുപിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് നഗ്നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.