കൊച്ചി: പാലക്കാട് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ. പാലക്കാട് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണുണ്ടായതെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.

പൊതുവായ ആഘോഷങ്ങളില്‍ നിന്ന് മറ്റുളളവരെ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും പൊതുബന്ധത്തിന് അത് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ദേവാലയത്തില്‍ സംഭവിച്ചാലും പൊതുസ്ഥലത്ത് സംഭവിച്ചാലും ഈ സമീപനം ശരിയല്ലെന്നും അത് ബന്ധം കുറയ്ക്കുകയും സ്പര്‍ധ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ക്ലീമിസ് ബാവ പറഞ്ഞു.