കൊച്ചി: കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി ഹൈബി ഈഡൻ എംപി.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. വിമാനത്തിന് എഞ്ചിൻ തകരാർ സംഭവിച്ചതായും സംശയമുണ്ട്. എന്നാൽ എന്നാൽ അസ്വാഭാവികത ഇല്ലെന്നും വിമാനം ഉടൻ പുറപ്പെടുമെന്നും സിയാൽ വ്യക്തമാക്കുന്നത്.
ഇതേ തുടന്ന് എയർ ഇന്ത്യ 504 വിമാനം വൈകുകയാണ്. വിമാനത്തിന് എന്തോ അസാധാരണമായി സംഭവിച്ചെന്നും റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതുപോലെ തോന്നിയെന്നും ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.
