ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ നമ്മള് മലയാളികള്‍ക്ക് അഭിമാനം കൊണ്ട് മനസ് നിറയും.

നമ്മുടെ നാടിന്റെ ഭംഗിയും ആളുകളുടെ സ്നേഹവും ആസ്വദിച്ചിട്ടുള്ള വിദേശികള്‍ ഉള്ളില്‍ത്തട്ടി ഇത് പറയുകയും അംഗീകരിക്കുമ്പോഴും ചെയ്യുന്നതിനാലാണ് ഇപ്പോഴും കേരള ടൂറിസത്തിന്റെ ടാഗ്ലൈനായി ദൈവത്തിന്റെ സ്വന്തം നാടെന്നത് മാറാതെ നില്‍ക്കുന്നത്.
എന്നാല്‍ ഈ നാട്ടില്‍ ജര്‍മന്‍ വ്ളോഗര്‍t അലക്സാണ്ടറിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ദൃശ്യം നമ്മുടെ തലകുനിപ്പിക്കുന്നതാണ്. മാലിന്യവും അഴുക്കും കൂനകൂടിയ ചങ്ങനാശേരിയിലെ വഴിയോരങ്ങളാണ് ലോകത്തിന് നേരെ തുറന്നുവച്ച ആ ക്യാമറയില്‍ പതിഞ്ഞത്. വിഡിയോ വലിയ ശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച ഉയരുകയും ചെയ്തു.

മൂന്നാറിലേക്ക് പോകാനാണ് ജര്‍മന്‍ സ്വദേശിയായ അലക്സാണ്ടര്‍ ചങ്ങനാശേരിയില്‍ എത്തിയത്. ബസ്സ് തിരക്കി സ്റ്റാന്റിലൂടെ അലഞ്ഞ അലക്സാണ്ടറിന്റെ ക്യാമറയിലാണ് മാലിന്യകൂമ്പാരം പതിഞ്ഞത്. ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയായില്‍ ഉയരുന്നത്. ചങ്ങനാശേരിയുടെ പേര് തന്നെ മോശമാക്കിയെന്ന നിലയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.