ബീജിംഗ്: കോണ്ടത്തി(ഗര്‍ഭനിരോധന ഉറ)നും ഗര്‍ഭനിരോധന മരുന്നുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി ചൈന. ജനുവരി ഒന്ന് മുതല്‍ ഗര്‍ഭനിരോധന മരുന്നുകള്‍ക്കും കോണ്ടത്തിനും 13 ശതമാനം നികുതി നല്‍കണം. ജനന നിരക്ക് കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാനുളള ചൈനീസ് സര്‍ക്കാരിന്റെ പരോക്ഷ സമ്മര്‍ദമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

ചൈല്‍ഡ് കെയര്‍ സേവനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കും. 1993 മുതല്‍ ഒറ്റക്കുട്ടി നിയമം കര്‍ശനമായി നടപ്പാക്കിയിരുന്ന ചൈനയില്‍ അക്കാലത്ത് ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്ന് ജനന നിരക്ക് വര്‍ധിക്കുന്നത് തടയാനായിരുന്നു നീക്കമെങ്കില്‍ ഇന്ന് ജനന നിരക്ക് വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.