ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. ധനുഷ് എന്ന മുന്നയും ഭാര്യ റോണി എന്ന തുലെയും ആണ് കീഴടങ്ങിയത്.

സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു.
ഇവരുടെ തലക്ക് സർക്കാർ 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശ്-മഹാരാഷ്ട്ര-ഛത്തീസ്ഗഡ് മേഖല കമ്മറ്റി കീഴടങ്ങലിന് ഫെബ്രുവരി 26 വരെ സമയം തേടിയിരുന്നു.