കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം പരിപാടിയില്‍ പങ്കെടുക്കാത്തത് വിവാദമായതില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് അതൃപ്തി.

ജില്ലയിലെ ഗ്രൂപ്പ് വഴക്കിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്ന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. പരസ്യമായി വിമര്‍ശിച്ച യുവ നേതാവ് റമീസിനോട് വിശദീകരണം തേടാത്തതിലും എംഎല്‍എയ്ക്ക് അതൃപ്തിയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതിന് പിന്നാലെ അത്യന്തം നാടകീയ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നഗരസഭയ്‌ക്കെതിരെ സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കേണ്ടതായിരുന്നു.

രാവിലെയാണ് ചാണ്ടി ഉമ്മന്‍ അസൗകര്യം അറിയിച്ചത്. പുലര്‍ച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ക്ഷീണം കാരണം പങ്കെടുത്തില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ വിശദീകരണം.