രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.

രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി നടപടിയെടുത്തു. എഫ്ഐആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവർക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു
അതേസമയം ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാക്കാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.