Crime

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മരക്കുറ്റി കുത്തികയറ്റി കൊലപാതകം; അതിക്രൂര സംഭവം തൃശൂര്‍ ചെറുതുരുത്തിയില്‍

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്.

സ്വകാര്യ ഭാഗത്ത് മരക്കുറ്റി കുത്തികയറ്റിയാണ് കൊല നടത്തിയത്. ഇന്നലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വിയുടെ ഭര്‍ത്താവ് അരശ് തന്നെയാണ് സ്ത്രീ മരിച്ച വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ക്രൂരത വ്യക്തമായത്. സ്ത്രീ ക്രൂരമര്‍ദനത്തിന് ഇരയായി. സ്വകാര്യ ഭാഗത്ത് മരക്കുറ്റി നിരവധി തവണ കുത്തികയറ്റിയിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യ ലഹരിയിലാണ് ക്രൂരമായ കൊലപാതകം അരശ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top