ബെംഗളൂരു: മക്കള്‍ പരീക്ഷകളില്‍ വന്‍ വിജയം നേടുമ്പോഴാണ് മിക്കവാറും എല്ലാവരും കേക്ക് മുറിച്ച് ആ സന്തോഷം ആഘോഷിക്കാറുളളത്. മക്കളെ പരീക്ഷകളില്‍ വലിയ മാര്‍ക്ക് വാങ്ങാനായി സമ്മര്‍ദ്ദം ചെലുത്തുന്ന മാതാപിതാക്കളുമുണ്ട്.

ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകയിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാജയമാണ് മാതാപിതാക്കളും കുടുംബവും കേക്ക് മുറിച്ച് ആഘോഷിച്ചത്.

ബഗല്‍കോട്ടിലെ ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക് ചോളചഗുഡ്ഡ. അടുത്തിടെയാണ് അഭിഷേകിന്റെ എസ്എസ്എല്‍സി ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നത്. ആറ് വിഷയങ്ങളില്‍ അഭിഷേക് പരാജയപ്പെട്ടു. 625-ല്‍ 200 മാര്‍ക്കാണ് വിദ്യാര്‍ത്ഥിക്ക് നേടാനായത്. അതായത് 32 ശതമാനം മാര്‍ക്ക്. പാസാവാനുളള മാര്‍ക്ക് അവന് ലഭിച്ചില്ല.

