തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേരുമെന്ന് സൂചന.

ഇന്ന് ഉച്ചയോടെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കും. നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും.

നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി സി മുകുന്ദൻ ബിജെപിയെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്നാണ് വിവരം. നേരത്തെ മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദൻ ബിജെപിയിലേക്ക് ചേക്കേറുന്നത്.