തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യ ഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതിയുടേതാണ് നടപടി. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
