തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി എസ് അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് പാര്‍ട്ടി വിട്ടത്. കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗം അരുണ്‍ രാജും അനൂപിനോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു.

ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനായിരുന്നു അനൂപ്. ഇത്തവണയും അനൂപിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സീറ്റ് രമ്യ ഹരിദാസിന് നല്‍കുകയായിരുന്നു.