ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി.

ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതേ തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര് മരിച്ചിരുന്നു.

ഇതിന്റെ പേരില്‍ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി.