ഡൽഹി: രാജ്യതലസ്ഥാനത്തെ 20 ഓളം സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി മുഴക്കി ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു.

സ്കൂളുകളിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ട് എന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച ഡൽഹി പൊലീസ് പിന്നാലെ അന്വേഷണം ആരംഭിച്ചു.
‘‘ഡൽഹിയിലെ പശ്ചിം വിഹാറിലുള്ള റിച്ച്മോൺഡ് ഗ്ലോബൽ സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചു. അഗ്നിശമന സേനയും ഡൽഹി പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.’’– ഡൽഹി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.