Kerala

‘ബിജെപിയെ പിന്തുണച്ചവർ ചെയ്തതു ശരിയായോ എന്നു ചിന്തിക്കണം’- വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ​ഗൗരവത്തോടെ പരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തതു ശരിയായോ എന്നു ചിന്തിക്കണമെന്നും പിണറായി വ്യക്തമാക്കി. കോഴിക്കോടു നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

ചില പ്രത്യേക വിഭാ​ഗങ്ങളെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചു. നേതൃ നിരയിലുള്ളവരുമായി ധാരണയുണ്ടാക്കി. ആ വിഭാ​ഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങൾ ഇല്ലാത്തതിനാൽ അല്ല. അതു ഭം​ഗിയാവില്ല എന്നതിനാലാണ്. അത്തരം നിലപാട് എടുത്തവരോടു ശത്രുതാ മനോഭാവമില്ല. അത്തരക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണം. ഇപ്പോൾ എടുത്ത നിലപാട് നാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീം ലീ​ഗിനേയും മുഖ്യമന്ത്രി ആക്രമിച്ചു. ലീ​ഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം വിമർശിച്ചു. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ മുഖങ്ങളായി ലീ​ഗ് മാറുകയാണ്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്താണെന്നു അറിയാത്തവരല്ല കോൺ​ഗ്രസ്. മുഖം ഇങ്ങനെ ആകുമ്പോൾ എന്തായിരിക്കും മുസ്ലീം ലീ​ഗ്? വോട്ടിനു വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുണ്ടാക്കുന്നവരായി ലീ​ഗ് മാറി. വാശിയോടെയാണ് മുസ്ലീം ലീ​ഗ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയത്തിൽ യുഡിഎഫിനു ആ​ഹ്ലാദിക്കാൻ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top