തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ സംഘടിപ്പിച്ച ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ എത്തിയത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം ഇടതു സഹയാത്രികൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തിയിട്ടുണ്ട്.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൻ്റെ വികസനം ബി.ജെ.പിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തി ചേറ്റുപുഴ, വില്ലടം, തൈക്കാട്ടുശ്ശേരി, കുട്ടനെല്ലൂർ എന്നിവിടങ്ങളിലാണ് വികസന മുന്നേറ്റയാത്ര നടത്തിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അഡ്വ. കെ.കെ. അനീഷ്കുമാർ, അഡ്വ. ബി.ഗോപാലകൃഷ്ണൻ, എറണാകുളം മേഖലാ പ്രസിഡൻ്റ് എ. നാഗേഷ്, സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ യാത്രകൾ നയിക്കും. സംസ്ഥാന ജന. സെക്രട്ടറിമാരായ അഡ്വ. എസ്.സുരേഷ്, അനൂപ് ആൻ്റണി, പത്മജ വേണുഗോപാൽ, എ.എൻ. രാധാകൃഷ്ണൻ എന്നിവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.
സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.