തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. ആനുപാതികമായ പ്രാധിനിത്യമല്ല ഉണ്ടായതെന്ന പരാതി മുരളീധര പക്ഷം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും.

ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട എംടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ മുരളീധരനോടോ സുരേന്ദ്രനോടോ അനുഭാവം പുലർത്തുന്നവരല്ല.
മാത്രമല്ല ഇവരോട് അനുഭാവം പുലർത്തുന്ന സി കൃഷ്ണകുമാറിനെയും പി സുധീറിനെയും ഉപാധ്യക്ഷന്മാരാകുകയും ചെയ്തു. ഇവർ ഇരുവരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
