അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പൊലീസ് പിടിയിലായത്.

ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്.
പിന്നാലെ അജ്ഞാത സംഘത്തിനായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയില്‍ പൊരുത്തക്കേട് മനസിലാക്കിയ പൊലീസിന് സംശയം തോന്നുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ രോഹിത് കുറ്റം സമ്മതിച്ചു. കാമുകിയുടെ താൽപര്യപ്രകാരമാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു.
