Kerala

വിഭാഗീയത മനസിലുള്ളവർ സംസ്ഥാന സമ്മേളനത്തിന് വരരുത്; ബിനോയ് വിശ്വം

വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വരേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായാൽ കളിമാറുമെന്നും സംസ്ഥാന കൗൺസിലിൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് എതിർചേരിക്കുള്ള ബിനോയ് വിശ്വത്തിന്‍റെ താക്കീത്.

വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരുന്നത്. പാലക്കാടും പത്തംനംതിട്ടയിലും എറണാകുളത്തുമുള്ള വിഭാഗീയതകൾ പരിഹരിചെന്നും കൗൺസിൽ അവകാശപ്പെടുന്നു.

പാര്‍ട്ടി നിലപാട് ഉറക്കെ പറയുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടെന്ന് വിമർശനം സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ഉന്നയിച്ചു.

മന്ത്രി കെ രാജന്‍റെ നേതൃത്വത്തിൽ സിപിഐയെ മുഖ്യമന്ത്രിയുടെ കട്ടിലിൽ കെട്ടിയിട്ടെന്ന അഭിപ്രായം കൂടി ഉയര്‍ന്നതിന് പിന്നാലെയാണ് ബിനോയ് വിശ്വം കടുത്ത ഭാഷയിൽ താക്കീതുമായി മുന്നോട്ട് വന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top