തിരുവനന്തപുരം: ജനം തോൽപ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് സി പി ഐ യോഗത്തിൽ വിമർശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കൾക്ക് മനസിലാകുന്നില്ലെന്നും വിമർശനം ഉയർന്നു.
