ടീമേ..ഞങ്ങളുടെ മനസമതം കഴിഞ്ഞിട്ടാ…മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടൻ ബിനീഷ് ബാസ്റ്റിൻ. അടൂർ സ്വദേശിയായ താരാ റെജി ജോണാണ് വധു. മനസ്സമ്മതത്തിന്റെ ചിത്രങ്ങൾ ബിനീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് തന്റെ വിവാഹമെന്നും എന്താ കല്ല്യാണം കഴിക്കാത്തതെന്ന് എപ്പോഴും എല്ലാവരും ചോദിക്കുന്നതാണെന്നും അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയതെന്നും ബിനീഷ് വ്യക്തമാക്കി.