തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ബെവറജസ് ഔട്ട്ലെറ്റുകൾക്കും കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു.

ക്ടോബർ ഒന്ന് ഡ്രൈ ഡേയും, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതുകൊണ്ടാണ് തുടർച്ചയായി രണ്ട് ദിവസത്തെ അവധി.

ഇതുകൂടാതെ സെപ്റ്റംബർ 30, ചൊവ്വാഴ്ച അർദ്ധവാർഷിക സ്റ്റോക്കെടുപ്പായതിനാൽ ബെവറജസ് ഔട്ലെറ്റുകൾ രാത്രി ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ബെവ്കോ അറിയിച്ചു.