ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു.

കർവാൻ ബസാറിന് സമീപം അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം.