Kerala

‘ബണ്ടി ചോർ’ ആലപ്പുഴയിലോ? സിസിടിവിയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്.

എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിർദ്ദേശം. തിങ്കളാഴ്ചയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാൾ പതിഞ്ഞിരിക്കുന്നത്.

ബാറിലെത്തി ബിയർ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാൾ ഇപ്പോൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top