ഇടമലക്കുടി∙ ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്.

അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
എന്നാൽ ആശുപത്രിയിലെത്തും മുൻപേ വഴിമധ്യേ കുട്ടി മരിച്ചു. കുഞ്ഞിന്റെ മൃതദേഹവും കാട്ടിലൂടെ ചുമന്നാണ് ആളുകൾ വീട്ടിലെത്തിച്ചത്
